മുഖത്തുണ്ടാക്കുന്ന സൗന്ദര്യ പ്രശ്ങ്ങനളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്ലാക്ക്‌ഹെഡ്‌സ്. സ്ത്രീകളും പുരുഷന്മാരും ഓരേ പോലെ അനുഭവിക്കുന്ന പ്രശ്‌നമാണിത്. ഇത് ഏറ്റവും വേഗത്തില്‍ തന്നെ ചികിത്സിച്ച് മാറ്റേണ്ട ഒന്നാണ്. ഈ പ്രശ്‌നത്തിന് വീട്ടില്‍ ഇരുന്നു കൊണ്ടുതന്നെ പരിഹാരം കാണാം. അതിനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ.

 

ആവി പിടിയ്ക്കുക

ബ്ലാക്ക്‌ഹെഡ്‌സ് ഉണ്ടാകാന്‍ പ്രധാന കാരണം ചര്‍മത്തിലെ എണ്ണമയവും അഴുക്കും മറ്റുമാണ്. ഇതിനെ നീക്കം ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതിനായി മുഖത്ത് ആവി പിടിക്കുന്നത് ഉചിതമാണ്. നല്ല വിധം ആവിയേറ്റ് മുഖം വിയര്‍ത്ത ശേഷം ശുദ്ധമായ തുണികൊണ്ടോ പഞ്ഞി കൊണ്ടോ മുഖം നന്നായി തുടച്ച് വൃത്തിയാക്കുക. ബ്ലാക്ക്‌ഹെഡ്‌സിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗമാണിത്.

 

ഫേഷ്യല്‍ മാസ്‌ക്

ചര്‍മ്മം വൃത്തിയാക്കാനുള്ള മറ്റൊരു ഉത്തമ മാര്‍ഗമാണ് ഫേഷ്യല്‍ മാസ്‌ക്. ഇതിനായി പച്ചക്കറികളോ പഴവര്‍ഗങ്ങളോ ഉപയോഗിക്കാം. ബ്ലാക്ക്‌ഹെഡുകള്‍കളെ നീക്കം ചെയ്യാനുള്ള ഒരുത്തമ പ്രതിവിധിയാണ് തക്കാളി ജ്യൂസ്. ബ്ലാക്ക്‌ഹെഡുകളില്‍ നിന്നുമുള്ള മോചനത്തിനായി ആന്റിസെപ്റ്റിക്ക് ഗുണങ്ങളുള്ള ഇത് ദിവസേന ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് മുഖത്ത് പുരട്ടുക. ബ്ലീച്ചിങ്ങിനും, ക്ലെന്‍സിങ്ങിനും പ്രകൃതിദത്തവുമായ ഒരു മാര്‍ഗ്ഗമാണ് ഉരുളന്‍കിഴങ്ങ്. ഒരു ചെറിയ ഉരുളന്‍കിഴങ്ങ് രണ്ടായി മുറിക്കുക. ഇതുപയോഗിച്ച് ബ്ലാക്ക്‌ഹെഡ് ഉള്ള ഭാഗത്ത് മുകള്‍ ഭാഗത്തോട്ട് മസ്സാജ് ചെയ്യുക. 10 മിനിറ്റ് നേരം ഇത് തുടര്‍ച്ചയായി ചെയ്യുക.

 

ബേക്കിങ് സോഡാ

ബേക്കിങ് സോഡാ ഉപയോഗിച്ച് മുഖം കഴുകുന്നത് പ്രയോജന പ്രദമാണ്. ഒരു പാത്രത്തില്‍ 1 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ എടുക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ പേസ്റ്റ് ചര്‍മത്തില്‍ പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ ഇത് നീക്കം ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ഇത് ചര്‍മത്തില്‍ കേടു വരുത്താതെ തന്നെ ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നു.

 

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്‌ല നന്നായി പതപ്പിച്ച് മുഖത്ത് പുരട്ടുക. അതിനു ശേഷം ഒരു ടിഷ്യു പേപ്പര്‍ മുഖത്ത് ഒട്ടിക്കുക. ഇത് ആദ്യത്തെ ലെയറാക്കി അതിനു മുകളില്‍ വീണ്ടും മുട്ടയുടെ വെള്ള തേച്ച് വീണ്ടും ടിഷ്യു ഒട്ടിക്കുക. ഇത് ഉണങ്ങി കഴിഞ്ഞ ശേഷം പതുക്കെ പൊളിച്ചെടുക്കുക. ഇത് ബ്ലാക്ക്‌ഹെഡ്‌സ് കളയുന്നതിന് ഉത്തമ മാര്‍ഗമാണ്.

തേന്‍ പുരട്ടുക

നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുവാനുള്ള കഴിവ് തേനിനുണ്ട്. ഒരു ടീസ്പൂണ്‍ നാരങ്ങാ നീരില്‍ തേന്‍ ചേര്‍ത്ത് ബ്ലാക്ക്‌ഹെഡില്‍ പുരട്ടുക. ശേഷം അവിടം മുകളിലോട്ട് മസ്സാജ് ചെയ്യുക.

 

നാരങ്ങാനീര്‍ പുരട്ടുക

ചര്‍മ്മത്തിന്റെ കാന്തി വര്‍ദ്ധിപ്പിക്കുവാനും, പാടുകളെ നീക്കം ചെയ്യുവാനും ബ്ലാക്ക് ഹെഡുകളെ നീക്കം ചെയ്യുവാനും നാരങ്ങ നീര്‍ സഹായിക്കുന്നു. ഇതുപയോഗിച്ച് മുഖം മസ്സാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള അമ്ലം ബ്ലാക്ക് ഹെഡുകളെ നീക്കം ചെയ്യുവാനും മുഖം വൃത്തിയാക്കുവാനും സഹായിക്കുന്നു.

 

പഞ്ചസാര സ്‌ക്രബ്

ഒരു പാത്രത്തില്‍ 3 ടീസ്പൂണ്‍ പഞ്ചസാര എടുക്കുക. ഇതിലേയ്ക്ക് രണ്ട് തുള്ളി പനിനീര്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ബ്ലാക്ക്‌ഹെഡ് ഉള്ള ഭാഗത്ത് ഇത് പുരട്ടി മുകള്‍ ഭാഗത്തോട്ട് മസ്സാജ് ചെയ്യുക. ഇത് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ആവര്‍ത്തിക്കുക. നല്ല മാറ്റം പ്രകടമാകും.

 

കറ്റാര്‍വാഴ

ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു നല്ല പരിഹാരമാണ് കറ്റാര്‍വാഴ. ഇതിലെ ജെല്‍ ബ്ലാക്ക്‌ഹെഡില്‍ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ശേഷം വെള്ളം ഉപയോഗിക്കാതെ പൊളിച്ച് കളയുക. ഇത് ദിവസേന രണ്ടുതവണയെങ്കിലും ചെയ്യുക.

പച്ചവെള്ളം

ബ്ലാക്ക്‌ഹെഡ്‌സ് വരാതിരിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം മുഖം വൃത്തിയായി സുക്ഷിക്കുക എന്നതാണ്. പച്ചവെള്ളത്തില്‍ ദിവസം കുറഞ്ഞത് രണ്ട് തവണയെങ്കിലും മുഖം വൃത്തിയായി കഴുകുക. പിന്നീട് വൃത്തിയുള്ള തുണി ഉപയോഗിച്ച് മുഖം നന്നായി തുടക്കുക. പിന്നീട് മോയിസ് ചുറൈസര്‍ പുരട്ടുന്നത് ചര്‍മത്തിന് സുരക്ഷ പ്രധാനം ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here