സ്കൂൾ തുറക്കാനിരിക്കുന്നു രക്ഷിതാക്കളറിയാൻ.. കുറച്ച് കാര്യങ്ങള്‍..

  • അസുഖമുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്.
  • മരുന്നും ബാഗിൽ വച്ച് സ്കൂളിൽ വിടാതിരിക്കുന്നതാണ് നല്ലത്.
  • കുട്ടികളുടെ ആരോഗ്യം വീണ്ടെടുക്കുന്നത് വരെ അവരെ സംരക്ഷിക്കുക.
  • സീരിയലുകൾ ഒഴിവാക്കുക.
  • 8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ.
  • പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ.

 

  • ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.
  • ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക.
  • വീട്ടിലെ പണികളിൽ പങ്കാളിയാക്കുക.
  • യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക.
  • ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക.
  • ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക.
  • പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.
  • വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ.

 

  • ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ.
  • രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും.
  • കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ.
  • മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക.
  • മൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ.
  • അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.
  • വ്യക്തി ശുചിത്യം പാലിക്കുക.

 

  • സ്വന്തം മുറി ,പഠന ഇടം എന്നിവ കുട്ടി സ്വന്തം വ്യത്തിയാക്കട്ടേ.
  • സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.
  • പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.
  • ദോശ ചുടാനും ,ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.
  • മിതത്വം ശീലിപ്പിക്കുക.
  • പ്രാതലില്ലെങ്കിൽ കാതലില്ല.

 

  • പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.
  • പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.
  • കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്.

 

  • ഞായറാഴ്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക.
  • ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.
  • രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.

രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ വയ്ക്കരുത്.
മറിച്ച് അവർ സ്വന്തമായി സ്വപ്നങ്ങൾ കാണട്ടേ….അതനുസരിച്ച് അവർ അവരെ വാർത്തെടുക്കട്ടെ.നന്മയുള്ള വ്യക്തി, സ്നേഹമുള്ള കുട്ടി, മിടുക്കരായ കുട്ടികൾ വളരട്ടേ…. ഉയരട്ടേ…

ഈ മെസേജ് പരമാവധി രക്ഷിതാക്കളിൽ എത്തിക്കുമല്ലോ…

കടപ്പാട് : M.J Sumi

 

LEAVE A REPLY

Please enter your comment!
Please enter your name here