പണ്ടു മുതലേ തന്നെ ഭൂരിഭാഗം വീടുകളിലും നിലനിൽക്കുന്ന ഒരു ആചാരമാണ് മരണവീട്ടില്‍ പോയാല്‍ കുളിയ്ക്കണം എന്നുള്ളത്.ഭൂരിഭാഗം മതങ്ങളിലും ഇന്നും ഈ ആചാരം നിലനിൽക്കുന്നുണ്ട്. ഇത് ഒരു വിശ്വാസം കൂടിയായിരുന്നു. മരിച്ച ആളിന്റെ പ്രേതം അല്ലെങ്കില്‍ ആത്മാവ് കാണാന്‍ ചെല്ലുന്ന ആളിന്റെ ദേഹത്ത് കയറുമെന്നും അതുകൊണ്ട് അടിച്ചു നനച്ചു കുളിക്കണമെന്നും പറയുന്നതെന്നൊക്കെയായിരുന്നു വിശ്വാസം.എന്നാല്‍ ഇതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നാണെന്ന് അറിയുക. മാത്രമല്ല, ശാസ്ത്രീയമായ ചില വശങ്ങളും ഇതിനു പിന്നിലുണ്ട്.

 

വിശ്വാസം മാത്രമല്ല ശാസ്ത്രീയമായ പല വശങ്ങളും ഇതിനു പിന്നില്‍ ഉണ്ട്. മരണ വീട്ടില്‍ പോയി വന്നാല്‍ കുളി കഴിഞ്ഞ് മാത്രമേ വീട്ടില്‍ കയറാന്‍ പാടുള്ളൂ.കാരണം ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ ശരീരത്തില്‍ നിന്നും പുറത്ത് വരുന്നത് സൂക്ഷ്മമായ അണുക്കളും ബാക്റ്റീരിയകളും ആണ്. ഇത് ഏറെ അപകടകാരികളും ആയിരിക്കും.ഇത് അന്തരീക്ഷത്തില്‍ വ്യാപിക്കുകയും നമ്മള്‍ അവിടേയ്ക്ക് ചെല്ലുമ്പോള്‍ നമ്മുടെ ശരീരത്തില്‍ എത്തിപ്പെടാന്‍ ഇടയാക്കുകയും ചെയ്യും.കുളിച്ച് വൃത്തിയാകുകയാണെങ്കില്‍ ഈ അണുക്കള്‍ ദോഷം ചെയ്യില്ല. പ്രതിരോധ ശേഷി കുറവായവര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ പ്രശ്നമാകുന്നത്, അവരാണ് മരണ വീട്ടില്‍ പോയാല്‍ തീര്‍ച്ചയായും കുളിക്കേണ്ടത്.

 

അല്ലെങ്കില്‍ അസുഖങ്ങള്‍ തീര്‍ച്ചയായും വരും എന്നുള്ളതില്‍ യാതൊരു സംശയവും വേണ്ട. ശരീരത്തില്‍ വെള്ളം വീണ് തണുക്കുമ്പോള്‍ ഊര്‍ജ്ജം ശരീരമാസകലം വ്യാപിക്കുകയും അത് ശരീരത്തിലെ വിഷാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.മരണ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാത്തതും ഇതേ പോലെ തന്നെ ആരോഗ്യ കാരണം തന്നെയാണ്. പ്രധാനമായും ആരോഗ്യത്തിനെ മുന്‍ നിര്‍ത്തി തന്നെയാണ് കാരണവന്മാര്‍ മരണ വീട്ടില്‍ പോയാല്‍ കുളിക്കണം എന്നുള്ള ചടങ്ങ് ഉണ്ടാക്കി വച്ചിരിക്കുന്നത്.വീട്ടില്‍ പോലും മരണം സംഭവിച്ചാല്‍ ആളു കിടന്ന കട്ടില്‍ കഴുകി വൃത്തിയാക്കുകയും വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും ചെയ്യുന്നതും ഈ കാരണങ്ങള്‍ കൊണ്ടു തന്നെയാണ്.

 

ഇനി ഇതിനു പിന്നിലെ വിശ്വാസം എന്തെല്ലാം എന്ന് നോക്കാം.മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവായിരിക്കും. ഇത് നമ്മുടെ ഓറയില്‍ അതായത് ഊർജ്ജശരീരത്തിൽ കയറിപ്പറ്റിയാൽ വലിയ പ്രശ്നമാണ്.അതുകൊണ്ടാണ് കുളിക്കണമെന്ന് പറയുന്നതും. കുളിക്കുമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയുമെന്നാണ് അറിവ്.അതുപോലെ തന്നെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽ അവിടത്തെ നെഗറ്റീവും ഇല്ലാതാകുമെന്നും വാസ്തു ശാസ്ത്രത്തിൽ പറയുന്നു.

 

വരും തലമുറയെ ഈ വിശ്വാസത്തിന്റെ പേരില്‍ പറഞ്ഞു മനസ്സിലാക്കാതെ ശാസ്ത്രീയമായിട്ടുള്ള ദോഷങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല. മൃതദേഹത്തില്‍ തൊടുന്നതിനു മുമ്പും കര്‍മ്മം കഴിഞ്ഞും ഉടുത്തിരിക്കുന്ന തുണിയോടു കൂടെ കുളിക്കണം.മരിച്ച് മൂന്ന് മണിക്കൂറിന് മുമ്പ് തന്നെ പച്ച മാവിന്‍ വിറകില്‍ ആണ് ദഹിപ്പിക്കേണ്ടത് . അപ്പോള്‍ പച്ചമാംസം കത്തിയാലുണ്ടാവുന്ന അന്തരീക്ഷമലിനീകരണം ഒഴിവായി കിട്ടുകയും ചെയ്യും.ശേഷം ബലികാക്കകളെ ക്ഷണിക്കുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാനും ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനുമാണ്.

 

സഞ്ചയനത്തിന് അസ്ഥികള്‍ ചമത എന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണ കൊണ്ടാണ് എടുക്കുന്നത്.അതിനു ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവുകയും ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here